ആമ്പല്ലൂർ: നെല്ലായി പൊങ്കോത്രയില് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തോട്ടുപറമ്പില്‍ പരേതനായ അയ്യപ്പെൻറ മകന് ജയന് (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30നായിരുന്നു അപകടം.ജോലി കഴിഞ്ഞ് റെയില്‍വേ പാളത്തിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് റെയില്‍വേ ജീവനക്കാര്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.ഭാര്യ: വിനീത. മക്കൾ: അനിജ, അഞ്ജന, അർച്ചന. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.