ഇളമണ്ണൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ഇളമണ്ണൂർ ആലവിളയിൽ നാരായണനാണ് (87) മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. ഭാര്യ: പൊടിപെണ്ണ്. മക്കൾ: ശാരദ, ശശി. മരുമക്കൾ: രാഘവൻ, സവിത.