കാട്ടാക്കട: ബി.ജെ.പി കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് പരുത്തിപ്പള്ളി മുരുകാഭവനില്‍ മുരുകന് (46) നിര്യാതനായി. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഉടന്‍ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മാരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കോവിഡ് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: ജയന്തി. മക്കൾ: അഭിരാമി, അനന്യ, ആഞ്ജനേയന്.