ആറ്റിങ്ങൽ: കോൺഗ്രസ് നേതാവ് മുദാക്കൽ കുഞ്ചുവിള വീട്ടിൽ മുദാക്കൽ ശ്രീധരൻ (62) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഡി.സി.സി അംഗം, ഡി.കെ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം, മുദാക്കൽ െറസിഡൻറ്സ് സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം, ചെമ്പൂര് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന അമ്മ. മക്കൾ: ശ്രീധന ശ്രീധർ, ശ്രീനിധ ശ്രീധർ. മരുമകൻ: അരുൺകുമാർ.