ചങ്ങരംകുളം: അജ്മാനിൽ മരിച്ച കല്ലൂർമ ചന്ദനത്തേതിൽ ഹൈദ്രോസിെൻറ മൃതദേഹം നാട്ടിൽ എത്തിച്ച് പെരുമ്പാൾ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി. ഏതാനും ദിവസങ്ങളായി അജ്മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഹൈദ്രോസ് ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്. യു.എ.ഇയിലെ കമ്പനിയിൽ 15 വർഷമായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റിൻസിയ, അൻസിഫ്, റിദ ഫാത്തിമ. മരുമകൻ: ഷാഫി (ദുബൈ).