ഒല്ലൂര്‍: ഒന്നരമാസം മുമ്പ് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. എടക്കുന്നി മണലാറ്റില്‍ ചേറാട്ട് പരേതനായ അച്യുതെൻറ മകന് വിജയനാണ് (60) മരിച്ചത്. ജനുവരി 18ന് ഒല്ലൂര്‍ മെയിന്‍ റോഡിലുടെ നടന്നുപോകുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഒല്ലൂര്‍ ഹോട്ടല്‍ ശ്രീഭവനിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ: ഗിരിജ. മകള്‍: വിജി. മരുമകന്: ബാബു.