ആമ്പല്ലൂർ: ദേശീയപാത നന്തിക്കരയിൽ ബൈക്കപടത്തിൽ എൻജിനിയറിങ് വിദ്യാർഥി മരിച്ചു. വേലൂർ വിളക്കത്തല സുരേഷിെൻറ മകൻ ശ്രീകാന്ത് (21) ആണ് മരിച്ചത്. കേച്ചേരി വിദ്യ എൻജിനിയറിങ് കോളജ് അവസാന വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാത്രി 11ഒാടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്ന ശ്രീകാന്ത് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് നിസ്സാര പരിക്കേറ്റു. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.