രാമപുരം: കേരള ദലിത് യുവജന ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന വൈസ് പ്രസിഡൻറ് ഷൈജു കരിഞ്ചാപ്പാടിയുടെ മാതാവും കരിഞ്ചാപ്പാടി ചൊവ്വാണയിലെ പറത്തൊടി ചാത്തെൻറ ഭാര്യയുമായ ചെറുകുന്നത്ത് പരവക്കൽ മുണ്ടിക്കുട്ടി (60) നിര്യാതയായി. മറ്റു മക്കൾ: ലക്ഷ്മി ദേവി (രാമദാസ് ആശുപത്രി, പെരിന്തൽമണ്ണ), ഹരിദാസൻ, ബിനിത (തുറക്കൽ മഞ്ചേരി) മരുമക്കൾ: കണ്ണൻ (മലപ്പുറം), റീന, (കിഴിശ്ശേരി) രഞ്ജിത പഴമള്ളൂർ (കെയർവെൽ ക്ലിനിക്, പടപ്പറമ്പ്), ദേവദാസ് (തുറക്കൽ മഞ്ചേരി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.ന് കുടുംബശ്മശാനത്തിൽ.