അഞ്ചൽ: കഴിഞ്ഞദിവസം രാത്രി ഏഴരയോടെ എം.സി റോഡിൽ വയക്കൽ ജങ്ഷന് സമീപമുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. തടിക്കാട് പൂവണത്തുംമൂട് വീട്ടിൽ ശശിധരൻ (39) ആണ് മരിച്ചത്. നിർമാണത്തൊഴിലാളിയായിരുന്നു. പിതാവ്: ഗോപാലൻ, മാതാവ്: പൊന്നമ്മ. അവിവാഹിതനാണ്.