അഞ്ചൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ തീപിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. അഗസ്ത്യക്കോട് കലയത്ത് നാരായണ നിവാസിൽ സരസ്വതിയമ്മയാണ് (73) മരിച്ചത്.
വെള്ളിയാഴ്ച സരസ്വതിയമ്മയെ പുറത്ത് കാണാത്തതിനെതുടർന്ന് നാട്ടുകാരും ബന്ധുക്കളും രാത്രി ഏേഴാടെ നടത്തിയ അന്വേഷണത്തിലാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അഞ്ചൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മക്കൾ: മനോജ്കുമാർ, അനിൽകുമാർ.