തിരുവല്ല: കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയകാല നേതാവും അപ്പർകുട്ടനാട്ടിലെ കർഷക പോരാട്ട സമരങ്ങളുടെ നായകനുമായിരുന്ന ചാത്തങ്കരി വടക്കേടത്ത് വീട്ടിൽ എം. ജനാർദനക്കുറുപ്പ് (87) നിര്യാതനായി. സി.പി.എം പെരിങ്ങര മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ അംഗം, പെരിങ്ങര ക്ഷീര കർഷക സഹകരണ സംഘം മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: മധുസൂദനൻ (ബഹ്റൈൻ), രതീഷ് കുറുപ്പ്. മരുമകൾ: അനിത കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.