അജ്ഞാതവാഹനം ഹാൻഡ്ലിൽ തട്ടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
മാവേലിക്കര: അജ്ഞാത വാഹനം ഹാൻഡ്ലിൽ തട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രായിക്കര കിഴക്കേവിളയിൽ പരേതനായ അപ്പുവിെൻറയും വിജയമ്മയുടെയും മകൻ അനീഷാണ് (കൊച്ചുമോൻ -38) മരിച്ചത്.മാവേലിക്കര പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം. പൈപ്പ് ചോർച്ച പരിഹരിക്കാനെടുത്ത കുഴിയുടെ മൺകൂനയിൽ കയറിയാണ് ബൈക്ക് മറിഞ്ഞത്. ഭാര്യ: ദീപ (സൗദി). മകൾ: ആമി.