അമ്പലപ്പുഴ: കാൽനടക്കാരനായ യുവാവ് ബൈക്കിടിച്ച് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാംവാർഡ് നെടുമ്പറമ്പിൽ ഔസേഫ് ജോസഫിെൻറ മകൻ ജിനീഷാണ് (32) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴോടെ തകഴി ബിവറേജസിന് സമീപമാണ് അപകടം.
ഫാബ്രിക്കേഷൻ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: റീത്താമ്മ. ഭാര്യ: ആസ്മി. മകൻ: എയ്ഞ്ചൽ.