തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും വിവര്‍ത്തകനും ആലപ്പുഴ തെക്കുംമുറി കുടുംബാംഗവുമായ പരേതനായ ടി.കെ. മാത്യുവിെൻറ ഭാര്യ കുഞ്ഞമ്മ മാത്യു (85) നിര്യാതയായി. മാക്സിം ഗോര്‍ക്കിയുടെ വിഖ്യാത നോവലായ ‘അമ്മ’ ടി.കെ. മാത്യു മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ ആദ്യവായനക്കാരിയായതും കുഞ്ഞമ്മയായിരുന്നു. ഭര്‍ത്താവ് സ്വാതന്ത്ര്യ സമരക്കാലത്ത് ജയില്‍ വാസം അനുഭവിച്ചപ്പോഴും അടിയന്തരാവസ്ഥെക്കതിരെ പോരാടിയ മകന് കുര്യാക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോഴും അവര്‍ക്ക് പിന്തുണയുമായി കുഞ്ഞമ്മ മാത്യു നിലകൊണ്ടിരുന്നു. സാഹിത്യ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ഒേട്ടറെപേർക്ക് തെക്കുംമുറി വീട്ടിൽ ആതിഥ്യമരുളിയതും അമ്മച്ചി എന്ന വിളിപ്പേരിൽ അറിയപ്പെട്ട കുഞ്ഞമ്മയായിരുന്നു. മക്കൾ: പരേതരായ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകനായിരുന്ന കുര്യക്കോസ്, സംഗീതനിരൂപകനും പത്രപ്രവര്‍ത്തകനുമായിരുന്ന ലാല്‍ ലൂക്കോസ്. മരുമക്കള്‍: ആന്‍സി, മേരി.