ഒല്ലൂര്‍: പടവരാട് സെൻറ് തോമസ് ആശ്രമത്തിലെ ഫാദർ മാര്ട്ടിന് പനന്താനം (86) നിര്യാതനായി. ഒ.സി.ഡി സഭയുടെ മലബാര്‍ പ്രവിന്‍ഷ്യൽ, ഡല്‍ഹി പ്രവിൻഷ്യല്‍ മിഷന് സുപ്പീരിയര്‍, ബംഗളൂരു കര്‍മലാരം തിയോളജി കോളജ് റെക്ടർ, പ്രഫസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സഹോദരങ്ങള്‍: ഡോ. പി.എം. വര്‍ക്കി, അഡ്വ. സെബാസ്റ്റ്യന്‍, തങ്കമ്മ മാത്യു, സിസ്റ്റര്‍ നിര്‍മല, തേരേസ സിറിയക്ക്, വത്സല സണ്ണി, പരേതനായ ചെറിയാന്. മൃതദേഹം ചെവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് പടവരാട് സെൻറ് തോമസ് ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മൂവാറ്റുപുഴ ലിസ്യു സെൻററില്‍.