കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എറിയാട് യുബസാറിന് തെക്ക് വശം താമസിക്കുന്ന കൊട്ടിക്കൽ അബ്ദുസ്സലാമിെൻറ മകൻ ഷാനവാസ് (മെട്രോ ഷാനു- 39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പറവൂർ വള്ളുവള്ളിയിലായിരുന്നു അപകടം. ഷാനവാസ് സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൈകോടതി ജഡ്ജിയുടെ പേഴ്സൽ സ്റ്റാഫായ ഷാനവാസ് ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു ഷാനവാസ്. മാതാവ്: ഐഷാബി. ഭാര്യ: റമീഷ. മക്കൾ: മുഹമ്മദ് ആമിൽ, മുഹമ്മദ് ആഖിൽ. സഹോദരൻ: ഷമീർ. ഖബറടക്കം തിങ്കളാഴ്ച.