മങ്കട: ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലിരുന്ന തിരൂർക്കാട് പാറമ്മൽ സ്വദേശി മേലേതിൽ മുഹമ്മദ് (വാപ്പുട്ടി-66) മരിച്ചു. കഴിഞ്ഞ ദിവസം തിരൂർക്കാട്ടായിരുന്നു അപകടം. ഭാര്യ: ഖദീജ. മക്കൾ: ഫിറോസ്, ശറഫുദ്ദീൻ (ഇരുവരും സൗദി), റജീന, ഫൗസിയ. മരുമക്കൾ: മുഹമ്മദ് (കട്ടുപ്പാറ), അബ്ദുൽ റഷീദ് (കരിഞ്ചപ്പാടി), ഷൗബീന (രാമപുരം), റഷീദ (കൂട്ടിലങ്ങാടി). സഹോദരങ്ങൾ: മുഹമ്മദലി, ഇസ്മായിൽ, ഖദീജ, ഹാജറുമ്മ, ആമിന, സുഹ്റ.