കോഴിക്കോട്: പരേതരായ റോളക്സ് ഇസ്മായിൽ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായ താനൂർ സ്വദേശി അബ്ദുറഹ്മാൻ കോയ (57) നിര്യാതനായി. മലേഷ്യൻ സർക്കാർ ഇന്ത്യയിൽ കൊണ്ടുവന്ന പല പ്രോജക്ടുകളുടെയും പ്രിൻസിപ്പൽ കൻസൽട്ടൻറ് സ്ഥാനം വഹിച്ചിരുന്നു. നിലവിൽ കോഴിക്കോട് ഹോണ്ട ടൂവീലർ ഡീലർഷിപ്പായ നിക്കോയ് ഹോണ്ടയുടെ ചെയർമാനാണ്. ഭാര്യ: കരിക്കാംകുളം മുണ്ടോളി കോയട്ടിയുടെ മകൾ സജ്ല മുണ്ടോളി. മക്കൾ: നസ്ഹൽ ഇസ്മായിൽ, മുഫൈസ്.