ആലപ്പുഴ: തെക്കുംമുറി കുടുംബാംഗവും സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനും വിവർത്തകനുമായ പരേതനായ ടി.കെ. മാത്യുവിെൻറ ഭാര്യ കുഞ്ഞമ്മ മാത്യു (86) നിര്യാതയായി. എഴുത്തുകാരായ പല തലമുറകൾക്കും ആതിഥ്യമരുളിയ വീടാണ് തെക്കുംമുറി. സ്വാതന്ത്ര്യസമര സേനാനിയായ ഭർത്താവ് ജയിൽവാസം അനുഭവിച്ചപ്പോഴും അടിയന്തരാവസ്ഥക്കെതിരെ പോരാടിയ മകൻ കുര്യാക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചപ്പോഴും പിന്തുണയുമായി ഉറച്ചുനിന്നു. സാഹിത്യം, കല, തത്ത്വചിന്ത, സിനിമ എന്നിങ്ങനെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ച ജോൺ എബ്രഹാം, രാഷ്ട്രീയ ചിന്തകൻ ഭാസുരേന്ദ്ര ബാബു മുതൽ എസ്.എ ഷുജാദു വരെയുള്ള പുതിയ തലമുറയിലെ എഴുത്തുകാർവരെ കുഞ്ഞമ്മ മാത്യുവിനെ അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്. ടി.കെ. മാത്യു, മാക്സിം ഗോർക്കിയുടെ ‘അമ്മ’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ അതിെൻറ ആദ്യ വായനക്കാരിയായിരുന്നു. ഇളയ മരുമകളോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. മക്കൾ: കുര്യാക്കോസ്, ലാല്‍ ലൂക്കോസ്. മരുമക്കൾ: ആൻസി, മേരി. പാർവതി കുര്യാക്കോസ് (മനോരമ ചാനൽ), കണ്ണൻ ലൂക്കോസ്, കാത്തുലൂക്കോസ് (ജെ.എൻ.യുവിലെ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് ഡോക്യുമെൻററിയെടുത്ത് ശ്രദ്ധേയയായ പെൺകുട്ടി) എന്നിവർ കൊച്ചുമക്കളാണ്.