അമ്പലപ്പുഴ: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന പുതുവൽ പരേതനായ ഷൺമുഖെൻറ മകൻ വിഷ്ണു ഷൺമുഖനാണ് (23) മരിച്ചത്. ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിൽ ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. മാതാവ്: സുശീല. സഹോദരി: നയന.