അരൂർ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ കണ്ട് തിരിച്ചുപോരും വഴി മിനിലോറി ഇടിച്ച് മധ്യവയസ്കൻ മരിച്ചു. എഴുപുന്ന വടക്ക് പവേലിൽ നോബി തോമസാണ് (54) മരിച്ചത്. ദേശീയപാതയിൽ ചേർത്തല സെൻറ് മൈക്കിൾസ് കോളജിന് സമീപമായിരുന്നു അപകടം. സ്വകാര്യ ബസ് ഉടമയാണ്. ഭാര്യ: സജി. മക്കൾ: ജിബിൻ, ജിഷി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം എഴുപുന്ന വടക്ക് സെൻറ് മേരീസ് ഇമാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.