ചാത്തന്നൂർ: മധ്യവയസ്കനെ കനാൽ അക്യുഡേറ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പുന്നയ്ക്കോട് പൊയ്കവിളവീട്ടിൽ റോയ്സൻ ജോർജ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30ന് കട്ടച്ചലിന് സമീപം കെ.ഐ.പി യുടെ കനാൽ ആക്യുഡേറ്ററിലുള്ള ഗ്രില്ലിന് സമീപമാണ് മൃതദേഹം കണ്ടത്.
രാവിലെ ഗ്രില്ലിന് സമീപം അടിഞ്ഞുകൂടിയ മാലിന്യം നീക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. കാലുകൾ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
സംഭവമറിഞ്ഞ് ചാത്തന്നൂർ എ.സി.പി അനിൽകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
ഭാര്യ: ജാൻസി. മക്കൾ: അഞ്ജു, ക്രിസ്റ്റി.