വഴിക്കടവ്: കയറ്റിറക്ക് ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പഞ്ചായത്ത് അങ്ങാടിയിൽ ജോലി ചെയ്തുവരുന്ന ആലപൊയിലിലെ കോക്കാടൻ അബ്ദുറഹ്മാനാണ് (68) മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ എത്തിയ ചരക്ക് ഇറക്കിയ ശേഷം ബസ് സ്റ്റോപ്പിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോവുന്നതിനിടെ മരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ കരീം, മുഹമ്മദാലി, ആമിന, ആയിശ. മരുമക്കൾ: അബ്ദുല്ല, അബ്ദുൽ അസീസ്, റഹ്മാബി, സജ്ന.