പരപ്പനങ്ങാടി: കൊടക്കാട്ടെ ചോനാരി കുഞ്ഞീൻ ഹാജി (90) നിര്യാതനായി. ദീർഘകാലം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറും കൊടക്കാട് കിഴക്കേ മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ജമീല, സുബൈദ, ഷരീഫ, റഹിയ, ഷാഹിദ, റജുല. മരുമക്കൾ: വെട്ടിക്കുത്തി അബ്ദുറഹിമാൻ ഹാജി (വള്ളിക്കുന്ന് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്), ഹംസ (ചെറുവണ്ണൂർ), അഷ്റഫ് (പെരുമുഖം), സിദ്ദീഖ് (നീരോൽപാലം), അഷ്റഫ് കല്ലൻ (കൊടക്കാട് ആലിൻചുവട്). സഹോദരങ്ങൾ: പോക്കർ ഹാജി (കൊടക്കാട് കിഴക്കേ മഹല്ല് കമ്മിറ്റി പ്രസിഡൻറ്), ഫാത്തിമകുട്ടി, ബിയ്യാച്ച, നഫീസ, കദിയുമ്മ, പരേതനായ അവറാൻകുട്ടി.