ചേർത്തല: തണ്ണീർമുക്കം ബണ്ടിന് സമീപം തടി കയറ്റിവന്ന മിനിലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ കരിയിൽ ബാബുവിെൻറ (ഉദയൻ) മകൻ സൂരജാണ് (23) മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. വൈക്കത്തുനിന്ന് തടികയറ്റി വന്ന ലോറിയുമായാണ് ഇടിച്ചതെന്ന് മുഹമ്മ െപാലീസ് പറഞ്ഞു. മാതാവ്: ജിജി. സഹോദരൻ: മയൂഖ്.