തുറവൂർ: തുറവൂർ എൻ.സി.സി കവലക്ക് തെക്കുവശത്ത് ഞായറാഴ്ച രാത്രി 11.30 ഓടെയുണ്ടായ ബൈക്കപകടത്തിൽ മരട് നെട്ടൂർ സ്വദേശിയായ യുവാവ് മരിച്ചു. കൈതവളപ്പ് ഷെരീഫിെൻറ മകൻ ഷഹാബാണ് (29) ആണ് മരിച്ചത്. ചേർത്തലയിൽ മരണ വീട്ടിൽ മറന്ന മൊബൈൽ ഫോൺ എടുക്കുന്നതിനായി തിരിച്ച് പോകുന്നതിനിടയിലാണ് അപകടം. തുറവൂർ ഭാഗത്തേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് സമീപ പോസ്റ്റിലിടിച്ചെന്ന് കരുതുന്നതായി കുത്തിയതോട് പൊലീസ് പറഞ്ഞു. ഹെൽമറ്റ് തകർന്ന് റോഡരികിൽ വീണ് കിടന്ന ഷഹാബിനെ കണ്ട വഴിയാത്രക്കാരൻ കുത്തിയതോട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ് ആബിദ. സഹോദരൻ: ഷഹാസ്. ഖബറടക്കം നെട്ടൂർ മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.