അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് തൈച്ചിറ പുത്തൻവീട്ടിൽ ജലാലുദ്ദീൻ (58) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാത്രി 11ഓടെ വീടിനുസമീപമാണ് കുഴഞ്ഞുവീണത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷീബ. മക്കൾ: ജിൻഷ, നിഷ, നിഷാദ്. മരുമക്കൾ: മുജീബ്, അഫ്സൽ, സവിത.ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുറക്കാട് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.