പാണ്ടിക്കാട്: കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാെട്ട കറുത്തേടത്ത് മൊയ്തീെൻറ മകൻ അബ്ദുൽ ഗഫൂറാണ് (39) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30ഒാടെ തമ്പാനങ്ങാടി കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് അപകടം. അബ്ദുൽ ഗഫൂറും സുഹൃത്തും ചേർന്ന് കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് അതിൽ അകപ്പെടുകയായിരുന്നു. സുഹൃത്തിനെ ഉടൻ രക്ഷിക്കാനാെയങ്കിലും ഗഫൂറിനെ നാട്ടുകാരും പൊലീസും ചേർന്ന് അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്േമാർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച വെള്ളുവങ്ങാട് റഹ്മാനിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ഹസീന. മക്കൾ: നസ്ല, നസീം.