പുനലൂർ: കോതമംഗലം സ്വദേശിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം കോട്ടപ്പടി സ്വദേശി രാജപ്പ(52)ൻറ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കഴുതുരുട്ടി ഭാഗത്ത് കണ്ടെത്തിയത്.ആനച്ചാടി റബർ എസ്റ്റേറ്റിൽ മെഷീൻ വാൾ ഉപയോഗിച്ച് മരംമുറിക്കുന്ന ജോലികൾക്കായി എത്തിയതാണ്. കൂടെയുള്ള തൊഴിലാളികൾ അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്ന് എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തെന്മല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.