കൂട്ടിലങ്ങാടി: കടുങ്ങൂത്ത് പരേതനായ ചെറയക്കുത്ത് മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ മുഹമ്മദ് മുംതാസ് ഹുസൈൻ (48) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ദഅ്വത്ത് നഗർ ഏരിയ പ്രസിഡൻറ്, മലപ്പുറം ജില്ല സമിതി അംഗം, മലപ്പുറം ഫലാഹിയ അറബിക് കോളജ് അധ്യാപകൻ, മലപ്പുറം കോട്ടപ്പടി മസ്ജിദുൽ ഫത്ഹ് ഇമാം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മാതാവ്: പരേതയായ കിളിയമണ്ണിൽ മൈമൂന. ഭാര്യ: ഉമ്മു റബീബ. മക്കൾ: നിദാ ഹിറ, ഷദാ ഹിറ, നാജിദ് മുഹമ്മദ്. മരുമകൻ: ഷമീം പൂക്കാട്ടിരി. സഹോദരങ്ങൾ: നജീബ്, മുഹമ്മദ് മർസൂഖ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മക്കരപറമ്പ്), മുഖീമുദ്ദീൻ, സകിയ്യ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഏഴു മണി മുതൽ 8.30 വരെ കൂട്ടിലങ്ങാടി ടൗൺ മസ്ജിദുൽ ഹുദാ കോമ്പൗണ്ടിൽ. ഖബറടക്കം 9ന് കൂട്ടിലങ്ങാടി കടുങ്ങൂത്ത് സലഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.