ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ദമ്മാമിനടുത്ത് അബ്ഖൈഖില്‍ മരിച്ചു. വര്‍ക്കല നടയര സ്വദേശി പനമുട്ടംവീട്ടില് സജീദ് നസറുല്ല (44) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 വര്‍ഷമായി തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസറുല്ല. മാതാവ്: സൈനബ. ഭാര്യ: ഷെഹിദ. രണ്ടു മക്കളുണ്ട്. അബ്ഖൈഖ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അവിടെ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവോദയ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.