വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മുഹമ്മദ് അമീര്‍ ഷാ (20) ആണ് മരിച്ചത്. ആലുന്തറ ഉദിമൂട് കൊച്ചുകുന്നില്‍ പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഇല്യാസ്-സബീന ദമ്പതികളുടെ മകനാണ്. ഞായാറാഴ്ച രാത്രി ഏഴിന് എം.സി റോഡില്‍ ഉദിമൂട്ടിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന അമീര്‍ സഞ്ചരിച്ചിരിച്ചിരുന്ന ബൈക്കും തമ്മിള്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ അമീറിനെയും കാറിലെ യാത്രക്കാരായ മൂന്ന് പേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അമീറിെൻറ മരണം. സഹോദരന്: അന്‍വര്‍ഷാ