കല്ലമ്പലം: ചെറുമകന് അപകടത്തിൽ പരിക്കേറ്റ വിവരമറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിള പുത്തൻവീട്ടിൽ പരേതനായ അച്ചുതെൻറ ഭാര്യ കൗസല്യ (72) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇവരുടെ ചെറുമകൻ ഷൈജുവും കൂട്ടുകാരും സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാവിലെ വിവരം അറിഞ്ഞ ഉടൻ കൗസല്യ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: തങ്കമണി, പ്രകാശ്. മരുമക്കൾ: രാജു, മിനി.