ചന്തിരൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തിരൂർ യൂനിറ്റ് സ്ഥാപക പ്രസിഡൻറ് ഹസീഫ് മൻസിൽ കുഞ്ഞുമുഹമ്മദ് ഹാജി (മാമ്മി -76) നിര്യാതനായി. 17 വർഷം ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം 40 വർഷമായി ചന്തിരൂർ മാർക്കറ്റിലെ വ്യാപാരിയാണ്. വ്യാപാരി ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗം, ചന്തിരൂർ മർച്ചൻറ്സ് യൂനിയൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. മക്കൾ: റൂബി, ഹസീഫ്. മരുമക്കൾ: ഷംസുദ്ദീൻ, ബിനൂജ.