എടക്കര: സിവില്‍ പൊലീസ് ഓഫിസറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ അപ്പന്‍കാപ്പ് ആദിവാസി കോളനിയിലെ സുധീഷിനെയാണ് (24) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം. കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട സുധീഷ് 2019ല്‍ സ്പെഷല്‍ റിക്രൂട്ട്മെൻറിലൂടെയാണ് എം.എസ്.പിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആദ്യം പോത്തുകല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി. മൂന്ന് മാസമായി പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലായിരുന്നു. കോളനിയിലെ സോമന് - കല്യാണി ദമ്പതികളുടെ മകനാണ് സുധീഷ്. ഭാര്യ: ഷൈനി.