പെരിന്തൽമണ്ണ: ടൗണിനു സമീപം സ്കൂട്ടറിൽ ബസിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആനമങ്ങാട് താണിക്കാപറമ്പിൽ അയ്യപ്പെൻറ മകൻ ഋഷികുമാർ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെ പട്ടാമ്പി റോഡിലെ ജൂബിലി ജങ്ഷനിലായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. റീജയാണ് ഭാര്യ. മക്കൾ: അനാമിക, അനന്ദ് കൃഷ്ണ (എൽ.പി. സ്കൂൾ വിദ്യാർഥികൾ). പിതാവ്: ചന്ദ്ര. സഹോദരങ്ങൾ: ചന്ദ്രൻ, രമ്യ (പട്ടാമ്പി).