മഞ്ചേരി: മലഞ്ചരക്ക് വ്യാപാരിയും പയ്യനാട് ചോലക്കൽ സ്വദേശിയുമായ കുരുണിയൻ ഹംസ ഹാജി (68) നിര്യാതനായി. പയ്യനാട് ചോലക്കൽ മസ്ജിദുന്നൂർ മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: നിസാർ, സലൂപ്, സുബൈദ, തസ്നി ബാനു. മരുമക്കൾ: അലവി കുരിക്കൾ (കരുവാരക്കുണ്ട്), യൂസഫ് (പട്ടിക്കാട്), റൂബി (വെള്ളുവങ്ങാട്), ജുസി (വേങ്ങര). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, മൊയ്തിൻ, സൈതാലി (സൗദി), അബ്ദുൽ മജീദ്, ആയിശ, ഫാത്തിമ്മ, പരേതനായ കുഞ്ഞലവി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പയ്യനാട് പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.