കൊട്ടിയം: ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മയ്യനാട് കാക്കോട്ടുമൂല പുല്ലുവിള കെ.കെ ഹൗസിൽ സുൽഫിക്കർ-സുനിത ദമ്പതികളുടെ മകൻ അൽ അമീൻ (21) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10ന് കൊട്ടിയത്തേക്ക് പോകവെ കണ്ടച്ചിറമുക്കിൽെവച്ച് അൽ അമീൻ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ കൊട്ടിയെത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ചു. ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്നു. സഹോദരൻ: സെയ്ദലി.