തിരുവനന്തപുരം: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ചാക്ക ടി.സി 86/ 2137ൽ നൂറുദ്ദീൻ- സീനത്ത് ദമ്പതികളുടെ മകൻ നസീഫ് (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഏേഴാടെ െവള്ളയമ്പലം രാജ്ഭവന് മുന്നിലായിരുന്നു അപകടം. കവടിയാറുള്ള ടാറ്റ മോേട്ടാഴ്സ് ജീവനക്കാരനായ നസീഫ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു സംഭവം. ബൈക്ക് നിയന്ത്രണം തെറ്റി ഡിവൈഡറിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരങ്ങൾ: ആസിഫ്, ജാസ്മിൻ, അൻസി.