മാന്നാർ: വീടിെൻറ ടെറസിനുമേൽ അലുമിനിയം ഷീറ്റിടുന്നതിനിടെ താഴെവീണ് തൊഴിലാളി മരിച്ചു. മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ദേവീക്ഷേത്രത്തിനു സമീപം ദേവപ്രയാഗ് വീട്ടിൽ വിശ്വാനന്ദനാണ് (ആനന്ദൻ -60) മരിച്ചത്. താഴെവീണ ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ കുരട്ടിക്കാട് ഭാഗത്താണ് സംഭവം. വെൽഡിങ്, ഫാബ്രിക്കേറ്റർ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നയാളാണ്. വി.എസ്.എസ് മാന്നാർ 138 നമ്പർ ശാഖ പ്രസിഡൻറ്, ലക്ഷ്യ പുരുഷസഹായ സംഘം പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഉഷ (കുരട്ടിശേരി വില്ലേജ് ഓഫിസ്). മക്കൾ: അനീഷ, നിഷ. മരുമകൻ: നിധിൻ. സംസ്കാരം പിന്നീട്.