ഷൊർണൂർ: കുളപ്പുള്ളി അരകുളങ്ങര സൗദാമിനി അമ്മ (76) നിര്യാതയായി. പരേതരായ പാപ്പുള്ളി പത്മനാഭൻ നായരുടെയും അരകുളങ്ങര ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ദേവയാനി അമ്മ, കോമളവല്ലി (റിട്ട. അധ്യാപിക), എ. ഉണ്ണികൃഷ്ണൻ (കണയം എ.എൽ.പി. സ്കൂൾ മാനേജർ), പരേതയായ കമലം.