കൊട്ടാരക്കര: എം.സി റോഡിൽ ലോവർ കരിക്കത്ത് ഈയ്യാംകുന്നിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.സദാനന്ദപുരം ഇഞ്ചക്കൽ കളക്കാട്ട് വീട്ടിൽ തമ്പിയുടെ മകൻ രവി (മോനച്ചൻ, 45) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസ് മറ്റൊരു വാഹനത്തെ മറികടന്ന് സദാനന്ദപുരത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിെൻറ പിൻഭാഗത്താണ് ബസ് ഇടിച്ചത്.പിന്നിലിരുന്ന രവിയുടെ തലക്ക് ഗുരുതര പരിക്കേറ്റു. കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന ചെമ്പഴന്തി സ്വദേശി ബാൾഡ്വിൻ, പുത്തൂർ പാങ്ങോട് സ്വദേശി ഷാനു എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.