ചെങ്ങന്നൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതൃസഹോദരിയും കൂട്ടമ്പേരൂർ എസ്.കെ.വി സ്കൂളിന് സമീപം ആയിക്കോമത്ത് രവി മന്ദിരത്തിൽ പരേതനായ സുബേദാർ മേജർ ഗോപാലപിള്ളയുടെ ഭാര്യയുമായ എൽ. രാധാമണി (റിട്ട. അധ്യാപിക, ചെന്നിത്തല മഹാത്മ ഹൈസ്കൂൾ -85) നിര്യാതയായി. ചെന്നിത്തല-തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ കുടുംബാംഗമാണ്. മകൻ: ഡോ. രവികുമാർ (സെൻട്രൽ സിൽക് ബോർഡ്, ബംഗളൂരു). മരുമകൾ: ഡോ. അജിത പിള്ള (സാഗർ ആശുപത്രി, ബംഗളൂരു). സംസ്കാരം ശനിയാഴ്ച 11.45ന് വീട്ടുവളപ്പിൽ.