ആലപ്പുഴ: പശുവിന് പുല്ലുമുറിക്കാൻപോയ ആലപ്പുഴ പഴവീട് പുത്തൻപുരക്കൽ പുരുഷോത്തമനെ (78) വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ പൊട്ടിവീണ ൈവദ്യുതി കമ്പിയിൽനിന്ന് ആഘാതമേറ്റതാണെന്നാണ് പ്രാഥമികനിഗമനം. വ്യാഴാഴ്ച രാവിലെ 11.30ന് കൈതവനയിലെ റെയ്ബാന്‍ചിറ തരിശുനിലത്തില്‍ പുല്ല് ചെത്താന്‍ പോയതായിരുന്നു. ഏറെനേരം കാണാതയതോടെ ഉച്ചക്ക് 2.30ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പുറത്തറിയുന്നത്. പൊലീസെത്തി മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഗോപിനാഥൻ, രേണുക.