ചെറുതുരുത്തി: സൈക്കിളിൽ പത്രവിതരണത്തിന് പുറപ്പെട്ട വിദ്യാർഥി കാറിടിച്ച് മരിച്ചു. കേരള കലാമണ്ഡലത്തിനു സമീപം വെള്ളിയാഴ്ച പുലർച്ച നടന്ന അപകടത്തിൽ പാഞ്ഞാൾ ശ്രീപുഷ്കരം പടിഞ്ഞാറേ പീടികയിൽ മുസ്തഫയുടെ മകൻ മുബശിർ (17) എന്ന മുത്തു ആണ് മരിച്ചത്. പത്രമെടുക്കുന്നതിനായി സൈക്കിളിൽ ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു. ഇതേ ദിശയിൽ വന്ന കാർ സൈക്കിളിെൻറ പിറകിലിടിച്ചാണ് അപകടം. പൂമല സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ മുബശിർ ബിരുദത്തിനു ചേരാൻ കാത്തിരിക്കുകയായിരുന്നു. എസ്.എസ്.എഫ് യൂനിറ്റ് ഫിനാൻസ് സെക്രട്ടറിയായിരുന്നു. ശ്രീ പുഷ്കരം ഗ്രാമീണ വായനശാലയിൽ താത്കാലിക ലൈബ്രേറിയൻ ആയി സേവനം ചെയ്തു വരുകയായിരുന്നു. മാതാവ്: റംല. സഹോദരങ്ങൾ: മുർശിദ, മുഹ്സിൻ.