മേലാറ്റൂർ: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം നാഗൂർ ജില്ലയിലെ ഇദ്രീസ് അലിയുടെ മകൻ അൻസാറുൽ ഹഖാണ് (20) മരിച്ചത്. മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപത്ത് ജോലിക്കിടെ വെള്ളിയാഴ്ച ഉച്ചക്ക് 12 ഒാടെയാണ് അപകടം. മൃതദേഹം പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.