വെട്ടത്തൂർ: കുളപ്പറമ്പിലെ പുത്തൻകോട്ട് കുട്ടാട്ടുപറമ്പിൽ അബ്ദുൽ ഹമീദ് ഹാജി (72) നിര്യാതനായി. വെട്ടത്തൂർ പാലിയേറ്റിവ് ക്ലിനിക് ചെയർമാനും ജീവകാരുണ്യ-പൊതു പ്രവർത്തകനുമായിരുന്നു. ഭാര്യ: ആസ്യ ബീവി (കൊച്ചി). മക്കൾ: ശരീഫ ശബ്നം (ദമ്മാം), ഫയാസ് ഹുസൈൻ (ദുബൈ), ഫിർദൗസ് (ഓസ്ട്രേലിയ). മരുമക്കൾ: റിയാസ് (കുമിളി), ഹൈഫ ബിനി (മങ്കട), സൈഫുദ്ദീൻ (പെരുമ്പിലാവ്).