ചെങ്ങന്നൂർ: ആപ്പെയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ചെങ്ങന്നൂർ ചെറിയനാട് കടയിക്കാട് താഴത്തുവീട്ടിൽ എൻ.കെ. രാജൻ (56) മരിച്ചു. വ്യഴാഴ്ച രാവിലെ 7.50നാണ് അപകടം. ഇലവുംതിട്ടയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവേ എതിരേവന്ന പെട്ടി ഓട്ടോ ഇടിക്കുകയായിരുന്നു. കൊല്ലക്കടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചെറിയനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാളിനി രാജൻ. മകൾ: അശ്വതി രാജൻ. സംസ്കാരം പിന്നീട്.