തുറവൂർ: വടുതല നദ്വത്തുൽ ഇസ്ലാം യു.പി സ്കൂൾ അധ്യാപകനായിരുന്ന കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് ചാവടി പൊൻപുറത്ത് പരേതനായ കൊച്ചുമുഹമ്മദിെൻറ മകൻ പി.കെ. നൂഹ് കണ്ണ് (കണ്ണു സാർ -68) നിര്യാതനായി. എയ്ഡഡ് പ്രൈമറി സ്കൂൾ സഹ. സംഘം പ്രസിഡൻറ്, പൊൻപുറം മഹല്ല് വൈസ് പ്രസിഡൻറ്, കെ.പി.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.എ പ്രസിഡൻറ്, ഇന്ത്യൻ നാഷനൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ്, പറയാകാട് റൂറൽ ഹൗസിങ് സൊസൈറ്റി ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സലീമ (നദ്വത്തുൽ ഇസ്ലാം യു.പി സ്കൂൾ പ്രധാനാധ്യാപിക). മക്കൾ: അമീർ, സമീർ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് പൊൻപുറം മഹല്ല് ഖബർസ്ഥാനിൽ.