പത്തനാപുരം: ഡി.വൈ.എഫ്.ഐ ആദ്യ ജില്ല പ്രസിഡൻറും, സി.പി.എം ജില്ല കമ്മിറ്റിയംഗവും, ദീർഘകാലം ഏരിയ സെക്രട്ടറിയും പിറവന്തൂർ ഗ്രാമപഞ്ചായത്തംഗവുമായിരുന്ന ചേകം ഇടതുണ്ടിൽ വീട്ടിൽ ജി. രാമകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട. കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരി). മക്കൾ: അജു, ആതിര. മരുമക്കൾ: ഷീബ, ബിജോയി.